ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

0

ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച് സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടു.വിശദമായ റിപ്പോർട്ട് വ്യാഴാഴ്ചയ്ക്കകം സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.

അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം.അരവണ വിതരണത്തിൽ കരാറുകാരൻ വീഴ്‌ച്ച വരുത്തിയാൽ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ ദേവസ്വം ബഞ്ച് വ്യക്തമാക്കുന്നു.ആവശ്യമായ അരവണ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് കോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here