ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി

0


ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ബാധ കണ്ടെത്തി. പുറക്കാട്‌, കരുവാറ്റ ഗ്രാമപഞ്ചായത്തുകളിലാണു പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌.
രോഗബാധയുള്ള സ്‌ഥലത്തിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്നു മറവുചെയ്യുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കും. പുറക്കാട്‌ പഞ്ചായത്തിലെ 9,300 പക്ഷികളെയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ്‌ നശിപ്പിക്കുക.
പക്ഷിപ്പനി മനുഷ്യരിലേക്കു പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി ശക്‌തമാക്കാന്‍ ആലപ്പുഴ ജില്ലാ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജ ആരോഗ്യവകുപ്പിനോടു നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന്‌ അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നു പോലീസ്‌ ഉറപ്പുവരുത്തണമെന്നാണ്‌ നിര്‍ദ്ദേശം.
പുറക്കാട്‌, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സമീപപ്രദേശങ്ങളില്‍ അടക്കം താറാവ്‌, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും അടുത്ത നാലു വരെ നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here