കൊലപാതകം നടത്തി ഇന്ത്യയിലേക്കു കടന്നു , നഴ്‌സിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 5.23 കോടി ഇനാം പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയ

0


മെല്‍ബണ്‍: കൊലപാതകം നടത്തിയശേഷം ഇന്ത്യയിലേക്കു കടന്ന പുരുഷ നഴ്‌സിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയ. ഇന്ത്യന്‍ വംശജനായ രജ്‌വീന്ദര്‍ സിങ്ങി(38)നെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കാണ്‌ ക്വീന്‍സ്‌ലാന്‍ഡ്‌ പോലീസ്‌ റെക്കോഡ്‌ തുക പാരിതോഷികം പ്രഖ്യാപിച്ചത്‌.
2018 ഒക്‌ടോബര്‍ 22-നാണ്‌ വാങ്കെട്ടി ബീച്ചില്‍ ഓസ്‌ട്രേലിയന്‍ വനിതയായ ടോയ കോര്‍ഡിങ്‌ലേ(24) കൊല്ലപ്പെട്ടത്‌. നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ടോയയെ രജ്‌വീന്ദര്‍ സിങ്‌ കൊലപ്പെടുത്തിയെന്നാണു കേസ്‌. ഇന്നിസ്‌ഫെയിലില്‍ നഴ്‌സായിരുന്ന രജ്‌വീന്ദര്‍ സിങ്‌, സംഭവം നടന്ന്‌ രണ്ടാം ദിനം ജോലി രാജിവച്ച്‌ കടന്നു. ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേിലിയയില്‍ നിര്‍ത്തിയശേഷമായിരുന്നു ഇന്ത്യയിലേക്കു രക്ഷപ്പെട്ടത്‌.
ഇയാള്‍ ഇന്ത്യയിലെത്തിയെന്ന കാര്യം സ്‌ഥിരീകരിച്ചതായി ക്വീന്‍സ്‌ലാന്‍ഡ്‌ പോലീസ്‌ വ്യക്‌തമാക്കി. ഇയാളെക്കുറിച്ച്‌ വിവരം നല്‍കാന്‍ ഇന്ത്യക്കാരോടുള്‍പ്പെടെ ക്വീന്‍സ്‌ലാന്‍ഡ്‌ പോലീസ്‌ അഭ്യര്‍ഥിച്ചു. സിഡ്‌നിയില്‍നിന്നാണ്‌ രജ്‌വീന്ദര്‍ സിങ്‌ ഇന്ത്യയിലേക്കു പോയത്‌. അവിടെ എത്തിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. രജ്‌വീന്ദര്‍ എത്തിയെന്ന്‌ സ്‌ഥിരീകരിച്ച അവസാനയിടം ഇന്ത്യയാണെന്നും ക്വീന്‍സ്‌ലാന്‍ഡ്‌ പോലീസ്‌ വ്യക്‌തമാക്കുന്നു.
ഒരു കുറ്റവാളിയെ കണ്ടെത്താനായി ക്വീന്‍സ്‌ലാന്‍ഡ്‌ പോലീസ്‌ വാഗ്‌ദാനം ചെയ്‌തിട്ടുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന തുകയാണ്‌ രജ്‌വീന്ദര്‍ സിങ്ങിനായി പ്രഖ്യാപിച്ചിട്ടുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here