എറണാകുളം ജില്ലയിൽ ഇന്ന്; അറിയാൻ, ഓർക്കാൻ

0

ജലവിതരണം നാളെ മുടങ്ങും

ആലുവ∙ നഗരസഭയിൽ മാർക്കറ്റ് റോഡിൽ ഭൂഗർഭ ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബാങ്ക് കവല, മാർക്കറ്റ്, പാലസ് റോഡ്, പുളിഞ്ചോട്, തോട്ടയ്ക്കാട്ടുകര എന്നിവിടങ്ങളിൽ നാളെജലവിതരണം മുടങ്ങും.

ചോറ്റാനിക്കര നട അടയ്ക്കൽ

ചോറ്റാനിക്കര ∙ ചന്ദ്രഗ്രഹണം ആയതിനാൽ 8നു ചോറ്റാനിക്കര ദേവീക്ഷേത്രം ഉച്ചപ്പൂജ കഴിഞ്ഞു നട അടച്ച് വൈകിട്ട് 7നു ശേഷമേ തുറക്കൂ എന്ന് ദേവസ്വം അസി. കമ്മിഷണർ അറിയിച്ചു.

തീയതി നീട്ടി

കൊച്ചി∙ ഇഗ്നോ കോഴ്സുകളിൽ സെമസ്റ്റർ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 7 വരെ നീട്ടി. www.ignou.ac.in

കൊങ്കണി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി∙ കേരള കൊങ്കണി അക്കാദമിയുടെ പണ്ഡരിനാഥ് ഭുവനേന്ദ്ര പുരസ്കാരത്തിനു കേരളീയരായ കൊങ്കണി എഴുത്തുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡി‌സംബർ 31. 9446558935.

അധ്യാപക ഒഴിവ് പെരുമ്പളം ഗവ.എച്ച്എസ്എസ്

അരൂർ∙പെരുമ്പളം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7ന് 11ന്.

കേരളോത്സവം അപേക്ഷ നൽകണം

നീലീശ്വരം∙മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് കേരളോത്സവം 6 മുതൽ 20 വരെ പഞ്ചായത്തിലെ വിവിധ വേദികളിലായി നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഇന്ന് വൈകിട്ട് 4ന് അകം അപേക്ഷ നൽകണം. 8606330864.

സയൻഷ്യ 2 കെ 22′ ഇന്നും നാളെയും എംഎ കോളജിൽ

കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജ് സയൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇന്നും നാളെയും കോളജ് ലൈബ്രറി സെമിനാർ ഹാളിൽ ‘സയൻഷ്യ 2കെ22’ സയൻസ് പോപ്പുലറൈസേഷൻ പരിപാടി നടത്തും. സയൻസ് ക്വിസ്, പവർ പോയിന്റ് പ്രസന്റേഷൻ, പോസ്റ്റർ നിർമാണം, മാത്തമാറ്റിക്സ് പസിൽ തുടങ്ങിയവ ഇന്നു നടക്കും. കോളജിലെ വിവിധ ലാബുകളിൽ ഒരുക്കിയിരിക്കുന്ന സയൻസ് എക്സിബിഷൻ നാളെയാണ്. 94475 11464.

LEAVE A REPLY

Please enter your comment!
Please enter your name here