തിരുവനന്തപുരത്ത് ഓഡിറ്റോറിയം തകർന്നു വീണു; നാലു പേർക്ക് പരിക്ക്

0

തിരുവനന്തപുരം: തലസ്ഥാനത്ത് നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു. നാലു പേർക്ക് പരിക്കേറ്റു. ചെമ്പൂർ കരിക്കോട്ട് കുഴിയിലാണ് അപകടം. നിർമാണത്തിലുള്ള ഓഡിറ്റോറിയത്തിൻറെ രണ്ടാം നിലയാണ് തകർന്നു വീണത്.

രണ്ടാംനിലയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ തട്ട് ഉറപ്പിച്ച തൂണുകൾ ഒടിഞ്ഞ് വീഴുകയായിരുന്നു. തട്ടിനടിയിൽ ഒരാൾ കുടുങ്ങുകയായിരുന്നു. ഇയാൾക്കും സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നു പേർക്കുമാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here