കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു

0

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്.

രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്തു വച്ചായിരുന്നു അപകടം. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനി ഓടുപാറയിൽ വാടകയ്ക്ക് താമസിക്കുകയിരുന്നു ഇവർ. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here