മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുലപ്പാൽ നൽകി ഉറക്കി കിടത്തിയ കുഞ്ഞാണ് മരിച്ചത്. കൂറ്റേരി ചിറയിൽഭാഗം ചാലുപറമ്പത്ത് അക്ഷയ്യുടെയും ആദിത്യയുടെയും മകൾ അക്ഷചന്ദ്രയാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുലപ്പാൽ നൽകി കുട്ടിയെ ഉറക്കിക്കിടത്തിയതായിരുന്നു. പിന്നീട് കുട്ടി ഛർദിച്ചതിനെത്തുടർന്ന് പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിശോധനയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here