എ.കെ.ജി. സെന്റര്‍ ആക്രമണം: നാലാം പ്രതി നവ്യയ്‌ക്ക് ജാമ്യം

0


തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസിലെ നാലാം പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ നവ്യയ്‌ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണു നവ്യയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌. ഒന്നാം പ്രതിയായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജിതിന്‌ എ.കെ.ജി. സെന്ററിലെത്താന്‍ ബൈക്ക്‌ കൈമാറിയത്‌ നവ്യയാണെന്നായിരുന്നു ൈക്രംബ്രാഞ്ച്‌ കണ്ടെത്തല്‍.
ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു പ്രോസിക്യൂട്ടര്‍ ഹരീഷ്‌ കുമാര്‍ വാദിച്ചു. കേസില്‍ നവ്യയുടെ പങ്ക്‌ വ്യക്‌തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആക്രമണത്തിന്‌ ഉപയോഗിച്ചതായി പറയുന്ന സ്‌കൂട്ടര്‍ നവ്യയുടെതല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here