പാകിസ്ഥാൻ അതിർത്തി കടന്നെത്തിയ ആളുടെ കൈവശം രണ്ടാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ; കൂടുതൽ അന്വേഷണം വേണമെന്ന് കസ്റ്റംസ്

0

വാ​ഗ: അമൃത്സറിൽ ബുദ്ധന്റെ ഒരു പുരാതന ശില്പം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ത്യ- പാക്അ അതിർത്തിയായ വാഗ ചെക്ക്പോസ്റ്റ് വഴി ഇന്ത്യയിലെത്തിയ വിദേശ പൗരനിൽ നിന്നുമാണ് ബുദ്ധപ്രതിമ പിടിച്ചെടുത്തത്. രണ്ടാം നൂറ്റാണ്ടുവരെ പഴക്കമുള്ള ബുദ്ധ ശിൽപ്പമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

പ്രതിമ പിടിച്ചെടുത്തതിന് പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ചണ്ഡീഗഡ് സർക്കിളിന്റെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. ഗാന്ധാര സ്‌കൂൾ ഓഫ് ആർട്ടിലെ ബുദ്ധന്റേതാണ് ഈ ശിൽപ ശകലം. സിഇ 2, അല്ലെങ്കിൽ 3 കാലയളവിലെ തൽക്കാലിക വിവരണങ്ങളുള്ള ബുദ്ധ ശില്പമാണ് പിടിച്ചെടുത്തിരിക്കുന്നത്.

1972ലെ കസ്റ്റംസ് ആക്ട് ആന്റ് ആർട്ട് ട്രഷർ ആക്ട് പ്രകാരമാണ് ശിലാശിൽപം പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പുരാവസ്തു വിഭാഗത്തിൽ പെടുന്ന നിരോധിത ഇനമാണെന്ന സംശയത്തെ തുടർന്നാണ് ശിൽപം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

LEAVE A REPLY

Please enter your comment!
Please enter your name here