മൂന്നാറിലെ ആനസവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു

0

മൂന്നാറിലെ ആനസവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജീവനക്കാരനായ തൃശൂർ സ്വദേശി ബിമൽ ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ആനയെ മാറ്റിക്കെട്ടിയതിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തർക്കം നിലനിന്നിരുന്നു. ഇന്നലെ ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠൻ പൊലീസിൽ മൊഴി നൽകി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്താൻ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply