ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബൈ ആർടിഎ

0

ദുബൈ∙ ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിങ് ട്രാക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ദുബൈ ആർടിഎക്ക്. 80.6 കിലോ മീറ്റർ നീളത്തിൽ സജ്ജമാക്കിയ അൽഖുദ്ര സൈക്ലിങ് ട്രാക്കാണ് റെക്കോർഡ് നേട്ടത്തിന് കാരണമായത്.

2020ൽ 33 കി.മീ സൈക്ലിങ് ട്രാക്കിലൂടെ സ്ഥാപിച്ച റെക്കോർ‍ഡാണ് ദുബൈ മറികടന്നത്. ലാസ്റ്റ് എക്‌സിറ്റിനു സമീപമുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ലോഗോ ആലേഖനം ചെയ്ത മാർബിൾ ഫലകം ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദായ് അനാച്ഛാദനം ചെയ്തു.

2026 അവസാനത്തോടെ ദുബായിലെ സൈക്കിൾ പാതയുടെ ദൈർഘ്യം 819 കി.മീ ആയി ഉയർത്തും. നിലവിൽ ഇത് 542 കി.മീ ആണ്.

Leave a Reply