അയര്‍ലന്‍ഡ്‌ മലയാളികള്‍ക്ക്‌ അത്യപൂര്‍വ നേട്ടം : അച്‌ഛനും മകനും ഭരണകക്ഷി സ്‌ഥാനാര്‍ഥികള്‍

0


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കണ്‍ട്രി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫൈന്‍ഗേല്‍ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ത്ഥികളായി മലയാളികളായ അച്‌ഛനും മകനും. ടാല്‍ഗറ്റ്‌ സൗത്തില്‍ നിലവിലെ കൗണ്‍സലര്‍ ബേബി പെരേപ്പാടനും ടാല്‍ഗറ്റ്‌ സെന്‍ട്രലില്‍ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനും മത്സരിക്കും. 2024 ജൂണിലാണു തെരഞ്ഞെടുപ്പ്‌.
താലയിലെ മാന്‍ഡ്രോണ്‍ ഹോട്ടലില്‍ ചര്‍ന്ന പാര്‍ട്ടി അംഗങ്ങളുടെ കണ്‍വന്‍ഷനിലാണു തീരുമാനം. ബേബി പെരേപ്പാടന്‍ മൂന്നാം തവണയാണ്‌ മത്സരിക്കുന്നത്‌. കന്നിയങ്കത്തില്‍ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, രണ്ടാംവട്ടം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തിലാണു ജയിച്ചത്‌.
രണ്ട്‌ ദശാബ്‌ദങ്ങളായി ഫൈന്‍ഗേലിനു ആധിപത്യം സ്‌ഥാപിക്കാന്‍ കഴിയാത്ത മേഖലയിലെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉത്തരവാദിത്വമാണു ബ്രിട്ടോ പെരേപ്പാടനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്‌. ഇപ്പോള്‍ താല സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്‌ടറായ ബ്രിട്ടോ പെരേപ്പാടന്‍ കലാ രംഗത്തും മികവ്‌ തെളിയിച്ചിട്ടുണ്ട്‌.

Leave a Reply