കണ്ടം ചെയ്ത് കിടപ്പിലായിരുന്ന ബസിന് പുതിയ മുഖം നൽകിയപ്പോൾ ‘ബസ്റ്ററന്റാ’യി

0

കണ്ടം ചെയ്ത് കിടപ്പിലായിരുന്ന ബസിന് പുതിയ മുഖം നൽകിയപ്പോൾ ‘ബസ്റ്ററന്റാ’യി. കെഎസ്ആർടിസി പട്ടികജാതി– പട്ടികവർഗ വകുപ്പുമായി ചേർന്ന് എല്ലാ ജില്ലകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ആദ്യത്തേതാണ് ബത്തേരി ഡിപ്പോയിലേത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായ ബസ്റ്ററന്റിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. ഇപ്പോൾ നടത്തിപ്പുകാർക്കുള്ള പരിശീലനമാണ് നടന്നുവരുന്നത്.
ബിരിയാണിയും പൊറോട്ടയും കറികളും ചായയും കാപ്പിയുമെല്ലാം ബസ്റ്ററന്റിൽ ലഭിക്കും. ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കാണ് നടത്തിപ്പു ചുമതല. 10 പേർക്ക് ബസിനുള്ളിലും ബാക്കിയുള്ളവർക്ക് പുറത്ത് നിന്നും ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് സൗകര്യങ്ങൾ. ബത്തേരി ഡിപ്പോയിൽ വിനോദ സഞ്ചാരികൾക്കായി സ്ലീപ്പർ ബസുകളും വന്യജീവികളെ കാണുന്നതിനുള്ള നൈറ്റ് സഫാരിയും ഒരുക്കിയതിനു പിന്നാലെയാണ് ബസ്റ്ററന്റും ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here