കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇറങ്ങാൻ കഴിയാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇറങ്ങാൻ കഴിയാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മസ്‌കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെ ലാൻഡിങ് സാധ്യമാകാതെ തിരിച്ചുവിട്ടത്.

പുലർച്ചെ 2.50-ന് മസ്‌കറ്റിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. രാവിലെ 7.50-ന് തിരികെയെത്തി ലാൻഡ് ചെയ്തു. പുലർച്ചെ 3.45-ന് അബുദാബിയിൽനിന്നും അഞ്ചിന് ദുബായിൽനിന്നും എത്തിയ ഗോഫസ്റ്റ് വിമാനങ്ങൾ ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായശേഷം രാവിലെ ഒൻപതോടെ രണ്ടുവിമാനങ്ങളും തിരികെ കണ്ണൂരിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here