കോട്ടയം: ഫിബ അണ്ടര്‍ 17 ത്രീ ഓണ്‍ ത്രീ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ തേവര സേക്രട്ട് ഹാര്‍ട്ട് എച്ച.എസ്.എസിലെ എ.എസ്. അഭിരാമി ഇടംപിടിച്ചു. കുലാലംപുരില്‍ നാളെ മുതല്‍ 16 വരെയാണ് ഏഷ്യാ കപ്പ്. അവര്‍ സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തുര്‍ക്ക്മെനിസ്ഥാനെ നേരിടും. അഭിരാമിയെ കൂടാതെ പഞ്ചാബിന്െ്റ കോമള്‍ പ്രീത് കൗര്‍, തമിഴ്നാടിന്‍െ്റ മോനി അദ്ല, സത്യഭാമ ചാഞ്ചന എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.