ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും

0

കൊല്ലം ശങ്കേഴ്‌സ് ജങ്ഷനുസമീപം പെട്ടി ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും. വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി വീണ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം സി.ഡബ്ല്യു.സി ചെയർമാനും അംഗങ്ങളും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും നസീറിനെയും മക്കെളയും നേരിൽ കണ്ട് സംസാരിച്ചു. കുട്ടികളെ ജെ.ജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. കുട്ടികളെ തമ്മിൽ വേർപിരിക്കാതെ ഒരുമിച്ചായിരിക്കും താമസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here