കാഡ്‌ബറിയ്‌ക്കെതിരെ ബോയ്‌കോട്ട് ട്രെൻഡുമായി സമൂഹമാദ്ധ്യമങ്ങൾ; കാരണമായത് ബീഫ്

0

ന്യൂഡൽഹി: ചലച്ചിത്ര താരങ്ങൾക്കും ചലച്ചിത്രങ്ങൾക്കും പ്രശസ്‌ത വ്യക്തികൾക്കുമെല്ലാമെതിരെ പല കാരണങ്ങളാൽ വിവിധ കാലങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ബോയ്‌കോട്ട് ട്രെൻഡുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു ഭക്ഷ്യവസ്‌തുവിന്റെ പേരിൽ ലോകപ്രശസ്‌തമായ ഒരു ബ്രാൻഡിന് നേരെയും ബോയ്‌കോട്ട് സമൂഹമാദ്ധ്യമ ക്യാമ്പെയിൻ ഉണ്ടായിരിക്കുകയാണ്. ബ്രിട്ടീഷ് കമ്പനിയായ കാ‌ഡ്‌ബറിയ്‌ക്ക് നേരെയാണ് ഇന്ത്യയിൽ ബോയ്‌കോട്ട് ക്യാമ്പെയിനുണ്ടായത്.അണ്ടർ 17 വനിതാ ലോകകപ്പ്: കിരീടം സ്‌പെയിന് തന്നെ

തങ്ങളുടെ ചോക്‌ളേറ്റുകളിൽ ബീഫിൽ നിന്നും ഉണ്ടാക്കുന്ന വസ്‌തുക്കൾ ഉണ്ടെന്ന കമ്പനിയുടെ വെളിപ്പെടുത്തൽ കാരണമാണ് ബോയ്‌കോട്ട് ക്യാമ്പെയിനുണ്ടായത്. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയർത്തിയാണ് ക്യാമ്പെയിൻ. കാ‌ഡ്‌ബറിയുടെ വെബ്‌പേജിലേതെന്ന് കരുതുന്ന ഒരു സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ജെലാറ്റിൻ ഹലാൽ ബീഫിൽ നിന്നും ഉണ്ടാക്കിയതാണെന്ന് കാണുന്നതായാണ് ബോയ്‌കോട്ട് ക്യാമ്പെയിനിന് ആഹ്വാനം ചെയ്യുന്നവർ പറയുന്നത്.

എന്നാൽ കമ്പനിയുടെ ഓസ്‌ട്രേലിയൻ വെബ്‌സൈറ്റിലെ വിവരങ്ങളാണ് ഇന്ത്യയിലേതെന്ന പേരിൽ പ്രചരിച്ചിരുന്നത്. മുൻ വർഷങ്ങളിലും ഇതേ പ്രചാരണം നടന്നിരുന്നു. ചിലർ കാ‌ഡ്ബറിയ്‌ക്ക് പകരം ഇന്ത്യയിലെ രസഗുളയടക്കം മധുരപലഹാരങ്ങൾ കഴിക്കാനും ആഹ്വാനം ചെയ്‌തു. എന്നാൽ തങ്ങളുടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും 100 ശതമാനവും വെജിറ്റേറിയൻ ആണെന്ന് കമ്പനി വ്യക്തമാക്കി. ഇവയിൽ ബീഫിന്റെ അംശം തീരെയില്ലെന്നാണ് കമ്പനി അറിയിപ്പ്.Please Buy Indian Sweets,
Indian Sweets are made from Desi Cow milk , So when you buy indian sweets , you save our Gaumata, you save our culture#boycottcadburypic.twitter.com/TgkogJ5iis— B K M (@BeHinduBuyHindu)October 30, 2022

LEAVE A REPLY

Please enter your comment!
Please enter your name here