റഷ്യക്ക് അടിതെറ്റുന്നു; നഷ്ടമായ മേഖലകൾ തിരിച്ചുപിടിച്ച് യുക്രൈൻ സേന

0

റഷ്യൻ ആക്രമണത്തെ വിജയകരമായി ചെറുത്ത് യുക്രൈൻ സൈന്യം. റഷ്യ തങ്ങളുടെ അധീനതയിലാക്കിയ കിഴക്കൻ മേഖലകൾ യുക്രൈൻ സേന തിരിച്ചുപിടിച്ചു. തെക്കൻ മേഖലകളിലും യുക്രൈൻ സൈന്യം മുന്നേറ്റം നടത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ.തിങ്കളാഴ്ച, തന്ത്രപ്രധാനമായ ഡിനിപ്രോ നദിക്കരയിൽ നിരവധി ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായി യുക്രൈനിയൻ ഉദ്യോഗസ്ഥരും പ്രദേശത്തെ ഒരു റഷ്യൻ നേതാവും പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്തേക്ക് ഉക്രേനിയൻ സൈനിക വാഹനങ്ങളുടെ നീണ്ടനിര അണിനിരക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉക്രെയ്ൻ സൈന്യം നിരവധി പ്രദേശങ്ങളിലെ പട്ടണങ്ങൾ പിടിച്ചെടുത്തതായി പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി പറഞ്ഞു. ‘പല പ്രദേശങ്ങളിലും പുതിയ ജനവാസ കേന്ദ്രങ്ങൾ മോചിപ്പിക്കപ്പെട്ടു. മുന്നണിയുടെ പല മേഖലകളിലും കനത്ത പോരാട്ടം നടക്കുന്നുണ്ട്,’ സെലെൻസ്‌കി ഒരു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്തെ വിഭജിക്കുന്ന ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ഡഡ്ചാനി പട്ടണം യുക്രൈൻ
സൈന്യം തിരിച്ചുപിടിച്ചതായി യുക്രൈയ്‌നിലെ ഖെർസൺ പ്രവിശ്യയുടെ അധിനിവേശ ഭാഗങ്ങളിൽ റഷ്യ നിയമിച്ച നേതാവ് വ്ളാഡിമിർ സാൽഡി റഷ്യൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.

ഡാനെറ്റ്സ്‌ക്, ലുഹാൻസ്‌ക്, കെർസൺ, സപ്പോരിജിയ എന്നീ ഉക്രെയ്ൻ പ്രവിശ്യകളെ എന്നെന്നേക്കുമായി റഷ്യൻ പ്രദേശമായി ചേർത്തതായുളള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്കുളളിലാണ് യുക്രൈൻ സൈന്യത്തിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here