നാട്ടില്‍ കിരീടം കാള്‍സന്; നോര്‍വെ ചെസില്‍ പ്രഗ്നാനന്ദയ്ക്ക് മൂന്നാം സ്ഥാനം

0

ഒസ്‌ലോ: നോര്‍വെ ചെസ് പോരാട്ടത്തില്‍ നാട്ടുകാരനും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനു കിരീടം. കാള്‍സനെയടക്കം അട്ടിമറിച്ച് മിന്നും മുന്നേറ്റം നടത്തിയ ഇന്ത്യന്‍ സെന്‍സേഷന്‍ ആര്‍ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.(Carlson wins home title; Pragnananda finished third in Norway Chess,)

ടൂര്‍ണമെന്റില്‍ ഒന്നാം റാങ്കുകാരന്‍ കാള്‍സന്‍, രണ്ടാം റാങ്കുകാരന്‍ കരുവാന, മൂന്നാം റാങ്കുകാരന്‍ ഹികരു നകാമുറ, ലോക ചാമ്പ്യന്‍ ഡിങ് ലിറാന്‍ എന്നിവരയൊക്കെ അട്ടിമറിച്ച് പ്രഗ്നാനന്ദ മുന്നേറിയത് ശ്രദ്ധേയമായിരുന്നു. വനിതാ വിഭാഗത്തില്‍ പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി നാലാം സ്ഥാനത്തും കൊനേരു ഹംപി അഞ്ചാമതും എത്തിയതാണ് ഇന്ത്യയുടെ മറ്റ് നേട്ടങ്ങള്‍.ഫൈനല്‍ റൗണ്ടില്‍ പ്രഗ്നാനന്ദ മൂന്നാം റാങ്കുകാരന്‍ ഹികരു നകാമുറയെ വീഴ്ത്തിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. കാള്‍സന്‍ അവസാന റൗണ്ടില്‍ ഫാബിയോ കരുവാനയെ വീഴ്ത്തിയാണ് കിരീടം ഉറപ്പിച്ചത്. ക്ലാസിക്കല്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ ടൈ ബ്രേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.

പ്രഗ്നാനന്ദ- നകാമുറ പോരാട്ടവും ഒന്നാം സ്ഥാനം നിര്‍ണയിക്കുന്നതായിരുന്നു. പ്രഗ്നാനന്ദയെ വീഴ്ത്തിയാല്‍ നകാമുറയ്ക്കും കാള്‍സനൊപ്പം കിരീടം പങ്കിടാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പ്രഗ്നാനന്ദ വിജയിച്ചതോടെ കാള്‍സന്‍ കിരീടവും പ്രഗ്നാനന്ദ മൂന്നാം സ്ഥാനവും ഉറപ്പിച്ചത്.

Leave a Reply