ബിജെപിക്കെതിരെ കോൺഗ്രസ് ഇതര ബദൽ; ടി.ആർ.എസ് ഇനി ബി.ആർ.എസ്; ദേശീയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ റാവു

0

ഹൈദരാബാദ്: ദേശീയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതൽ ഭാരത് രാഷ്ട്ര സമിതി എന്നാണ് അറിയപ്പെടുക. മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പുതിയ പാർട്ടി പ്രഖ്യാപനം.

ചന്ദ്രശേഖർ റാവുവിൻറെ നേതൃത്വത്തിൽ നടത്തിയ പാർട്ടി യോഗത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് 1.19ഓടെയാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. 2018 മുതൽ കെ.സി.ആർ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് ഇന്ന് നടപ്പിലായത്. തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനു ഡൽഹിയിൽ ഒരു പൊതുസമ്മേളനം നടത്താനും ചന്ദ്രശേഖര റാവു ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here