തിരുവനന്തപുരത്ത് വീട്ടമ്മയുടെ വായിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; ആക്രമണം അതിർത്തി തർക്കത്തെ തുടർന്ന്

0

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം. കഴുത്തിൽ കമ്പ് കുത്തി കയറ്റിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. അയൽവാസികളായ അനീഷ് , നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. വീട്ടമ്മയുടെ നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here