കോട്ടയത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

0

കോട്ടയം: മണിമലയിൽ കരിമ്പനക്കുളത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മണിമല കൊക്കപ്പുഴ തങ്കച്ചൻ ,ഭാര്യ ഉഷഎന്നിവരാണ് മരിച്ചത് .

മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here