പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു

0

പെരുമ്പാവൂർ: പെരുമ്പാവൂരിൽ സി.പി.എം പ്രവർത്തകൻ്റെ വീടിനു നേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞു.ചെമ്പാരത്തുകുന്ന് ഒന്നാം വാർഡിൽ  എലവുംകുടി വീട്ടിൽ എ ഐ സുധീറിന്റെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടനത്തിൽ സുധീറിൻ്റെ ബൈക്ക് കത്തി നശിച്ചു.   ഞായർ പുലർച്ചെ 3.30 നാണ് സംഭവം.

പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു 1

വീടിന്റെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. കിണർ മൂടിയിരുന്ന നെറ്റും കത്തിനശിച്ചു. വീടിന്റ വരാന്തയിൽ മുളകുപൊടി വിതറിയിട്ടുണ്ട്.കെഎൽ 40 എം 4662   നമ്പർ ബുള്ളറ്റ് ബൈക്ക് ആണ് കത്തിനശിച്ചത്. 

പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു 2

വെങ്ങോല സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം ചെമ്പരത്ത് കുന്ന് ബ്രാഞ്ച് അംഗവുമായ സുധീർ താമസിക്കുന്ന വാടക വീട്ടിലാണ് സ്ഫോടനം നടന്നത്. ലഹരി മാഫിയക്കെതിരെ സുധീർ കടുത്ത നിലപാട് സ്വീകരിച്ചതാണ് ആക്രമണത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പെരുമ്പാവൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു 3
പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു 2
പെരുമ്പാവൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു 5

LEAVE A REPLY

Please enter your comment!
Please enter your name here