കേരള സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടലുകളെ പിപ്പടി വിദ്യയെന്നു പരോക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍

0

കേരള സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടലുകളെ പിപ്പടി വിദ്യയെന്നു പരോക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ചേര്‍ത്തലയില്‍ കയര്‍ വര്‍ക്കേഴ്‌സ്‌ സെന്റര്‍ (സി.ഐ.ടി.യു) സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യവെയാണ്‌ അദ്ദേഹം പേരു പറയാതെ ഗവര്‍ണറെ വിമര്‍ശിച്ചത്‌.
“ഇത്തരം തടസങ്ങളെക്കുറിച്ച്‌ ആലോചിച്ച്‌ ആരും സമയം കളയേണ്ടതില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. സര്‍വകലാശാലകളുടെ ഉന്നതികളെക്കുറിച്ചു പറയുമ്പോള്‍ എല്ലാവരും ചില തര്‍ക്കങ്ങളെക്കുറിച്ചാണ്‌ ഓര്‍ക്കുന്നത്‌. എന്നാല്‍, നമുക്കു നാടാണ്‌ വലുത്‌. അതിനിടയിലുണ്ടാകുന്ന പിപ്പിടികള്‍ക്കു പിന്നാലെ പോകേണ്ടതില്ല”-മുഖ്യമന്ത്രി പറഞ്ഞു.
കേരളാ ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധപ്രസ്‌താവനകള്‍ രാഷ്‌ട്രപതി വിലക്കണമെന്നു സി.പി.എം. പോളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരുമായി ഏറ്റുമുട്ടണമെന്ന വാശി ഗവര്‍ണര്‍ക്കു പാടില്ലെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
ഗവര്‍ണറുടെ അന്തസിനെ ബാധിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംയമനത്തോടെയാണു സംസാരിച്ചതെന്നും മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here