ഉത്തരാഖണ്ഡിലെ ഹിമപാതം: തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

0

ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ രണ്ട് കൊടുമുടിയിലുണ്ടായ ഹിമപാതത്തിലകപ്പെട്ട 28 പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാണാതായവരുടെ പട്ടിക നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട് രാവിലെ പുറത്തുവിട്ടു. സംഘത്തിൽ മലയാളികൾ ആരുമില്ല.

ഇരുട്ടും മോശം കാലാവസ്ഥയെയും തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തിയിരുന്നു. 10 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായി. എട്ടുപേരെ രക്ഷപ്പെടുത്തിയി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങിയ സംഘമാണ് കൊടുമുടി കയറിയത്. 18,000 അടി ഉയരത്തിലുള്ള കൊടുമുടി കയറിയശേഷം തിരിച്ചിറങ്ങുമ്പോൾ ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് 17,000 അടി ഉയരത്തിൽവച്ച് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here