ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ’; ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് അമിത് ഷാ

0

ശ്രീനഗർ: ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരിയിലെ സുരക്ഷയും വിലിയിരുത്തി.

അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. എന്നാൽ മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.(kasmir election amit sha)

അതേസമയം ജമ്മുകശ്മീരിൽ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നൽകുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മുകശ്‍മീർ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നൽകണമെന്ന ശുപാർശ നൽകിയത്.

ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയിൽ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നൽകുകയാണെങ്കിൽ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തിൽ സംവരണം നൽകുന്ന ആദ്യ നടപടിയായിരിക്കും. ആറ് ലക്ഷത്തോളമാണ് പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ.

LEAVE A REPLY

Please enter your comment!
Please enter your name here