വീട്ടുമുറ്റത്തു ഫാന്‍ ഉപയോഗിച്ചു നെല്ല്‌ ഉണക്കുന്നതിനിടെ ഫാനില്‍നിന്നു ഷോക്കേറ്റ്‌ കര്‍ഷകന്‍ മരിച്ചു

0

വീട്ടുമുറ്റത്തു ഫാന്‍ ഉപയോഗിച്ചു നെല്ല്‌ ഉണക്കുന്നതിനിടെ ഫാനില്‍നിന്നു ഷോക്കേറ്റ്‌ കര്‍ഷകന്‍ മരിച്ചു. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ പ്ലാക്കല്‍ വീട്ടില്‍ ദാമോദരന്‍ (60) ആണ്‌ മരണമടഞ്ഞത്‌.
ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊയ്‌തെടുക്കുന്ന നെല്ല്‌ വീട്ടുമുറ്റത്താണ്‌ ദാമോദരന്‍ ഉണക്കാറുള്ളത്‌. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ സമീപത്തുള്ള സ്‌ഥാപനത്തില്‍നിന്നു ഫാന്‍ വാടകയ്‌ക്ക്‌ എടുത്താണ്‌ ഇന്നലെ നെല്ല്‌ ഉണക്കിയത്‌. ഫാനില്‍നിന്നു ഷോക്ക്‌ ഉണ്ടാകുന്നുണ്ടെന്നു ദാമോദരന്‍ മറ്റു ജോലിക്കാരോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതു മറന്നു ദാമോദരന്‍തന്നെ ഫാനില്‍ തൊട്ടപ്പോഴാണ്‌ ഷോക്കേറ്റതെന്നു വീട്ടുകാര്‍ പറഞ്ഞു.
ഉടന്‍തന്നെ ദാമോദരനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കുഴല്‍മന്ദം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ: അനിത. മക്കള്‍: ആര്യലക്ഷ്‌മി, അരുണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here