ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണ്ണം കൊണ്ടുവരാം; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

0

ദുബായ് : ഇന്ത്യക്കാർ പൊതുവെ സ്വർണാഭരണങ്ങളോട് താൽപര്യമുള്ളവരാണ്. ദുബായിൽ വിൽക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി കണക്കിലെടുത്ത് ഇവിടുന്ന് സ്വർണം വാങ്ങാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു. ​ഗോൾഡ് സിറ്റി എന്നാണ് ദുബായ് അറിയപ്പെടുന്നത്. ദുബായിലെ വ്യാപാരത്തിന്റെ 35 ശതമാനവും ഇത്തരത്തിൽ സ്വർണത്തിന്റെയും ആഭരണങ്ങളുടെയും വിൽപ്പനയാണെന്നാണ് പറയപ്പെടുന്നത്. വൈവിധ്യാമാർന്ന കളക്ഷനുകളാണ് അവിടുത്തെ പ്രധാന ആകർഷണം.

എന്നാൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സ്വർണത്തിന്റെ പരിധിയെ കുറിച്ച് എല്ലാവരും മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ഒരു വർഷത്തിൽ അധികം ദുബായിൽ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ സാധിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) ആണ് ഈ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്. പുരുഷൻമാര്‍ക്ക് പരമാവധി 20 ഗ്രാം സ്വര്‍ണാഭരണങ്ങൾ നികുതി ഇല്ലാതെ കൊണ്ടു വരാൻ സാധിക്കും. 2500 ദിർഹം അതായത് ഇന്ത്യയിൽ 50,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മാത്രമാണ് കൊണ്ടുവരാൻ കഴിയുക.‌ അതേസമയം സ്ത്രീകൾക്ക് 5,000 ദിർഹം അതായത് 100,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാം.

LEAVE A REPLY

Please enter your comment!
Please enter your name here