പങ്കാളിത്ത പെൻഷൻ പിൻവലിക്കണം’; കാൽ ലക്ഷം ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ അധ്യാപക സർവീസ് സംഘടനാ സമരസമിതി

0

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ കെജിഓഎഫ്. ജീവനക്കാരുടെയും അധ്യാപകരുടെയും സമര ഐക്യ പ്രസ്ഥാനമായ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26 ബുധനാഴ്ചയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

സെക്രട്ടറിയേറ്റ് മാർച്ചി​ന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം ​രാജേന്ദ്രൻ നിർവഹിക്കും. ജോയി​ന്റ് കൗൺസിൽ, കേരളാ ​ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ, എകെഎസടിയു, കേരളാ സെക്രട്ടറിയേറ്റ് ​സ്റ്റാഫ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് സെക്രട്ടറിയേറ്റ് മാർച്ചിനും ധർണയ്ക്കും നേതൃത്വം കൊടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here