റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ട്രെയിനിടിച്ചു മരിച്ചു

0

റെയില്‍വേ ട്രാക്കില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ട്രെയിനിടിച്ചു മരിച്ചു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസാണ് മൂന്നുപേരെയും ഇടിച്ചത്.

ദു​ർ​ഗ​യ്യ, വേ​ണു, സീ​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ൾ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വൈ​കു​ന്നേ​രം നാ​ലോ​ടെ ചി​ക്കു​റാ​യി, കോ​ത​പ്പ​ള്ളി വി​ല്ലേ​ജു​ക​ൾ​ക്കി​ട​യി​ലെ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം മാ​റി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here