റോബിൻ ആ രോഗ വിവരം ബിഗ് ബോസിൽ പറഞ്ഞില്ല; റിയൽ ഗെയിമർ റോബിനെന്ന് ആവർത്തിച്ച് ആരാധകർ

0

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഡോ. റോബിൻ രാധകൃഷ്ണൻ. മറ്റ് താരങ്ങൾക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് റോബിൻ സ്വന്തമാക്കിയത്. എന്നാൽ പുറത്ത് വന്നതിന് ശേഷം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ താരം നടത്തിയിരുന്നു. അതിലൊന്ന് തന്റെ അസുഖവിവരമാണ്.

തലയ്ക്ക് പിന്നിൽ ഒരു ട്യൂമർ ഉണ്ടെന്നും കുറേ വർഷങ്ങളായി താൻ അതുമായി മുന്നോട്ട് പോവുകയാണെന്നുമൊക്കെയാണ് റോബിൻ പറഞ്ഞത്. ഇക്കാര്യങ്ങൾ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ഒരു യഥാർഥ ഗെയിമറായത് കൊണ്ടാണ് റോബിൻ അങ്ങനെ പെരുമാറിയതെന്നാണ് ആരാധകർ പറയുന്നത്.

‘സത്യത്തിൽ നമ്മൾ 70 ദിവസം വരെ വോട്ട് ചെയ്തത് എത്ര നല്ല മനുഷ്യനാണ് തന്റെ രോഗവിവരം ഒരിടത്തും പറയാതെ ആ വേദന എല്ലാം കടിച്ചമർത്തി അദ്ദേഹം പിടിച്ചു നിന്നു. റോസിനും ജാസ്മിൻ ഹിറ്റ് അടിച്ചപ്പോൾ അദ്ദേഹത്തിന് വേണേൽ പറയാമായിരുന്നു. പക്ഷേ അന്നേരം അദ്ദേഹം പറഞ്ഞില്ല.

നാലഞ്ച് ദിവസം സീക്രട്ട് റൂമിൽ കിടത്തി ഇത്രയൊക്കെ ടോർച്ചറിങ് അനുഭവിച്ചിട്ടും തന്റെ അസുഖത്തിന് കാര്യം ഒരിക്കൽ പോലും പറയാതെ എല്ലാം ഗെയിം ആയി കണ്ട മനുഷ്യൻ റോബിൻ നിങ്ങൾ തന്നെയാണ്.

പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി

സീസൺ ഫോർ വിജയ് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഇതിനു മുൻപുള്ള പല മത്സരാർത്ഥികളും തന്റെ രോഗവിവരം പറഞ്ഞു സഹതാപ തരംഗം ഉണ്ടാക്കിയ വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും നിങ്ങളൊരു വ്യത്യസ്തം തന്നെ. നിങ്ങൾക്ക് വോട്ട് ചെയ്തിൽ അഭിമാനിക്കുന്നു. ഡോക്ടർ റോബിൻ നിങ്ങളാണ് ശരിക്കും റിയൽ ഗെയിമർ’ എന്നുമാണ് ആരാധകർ പറയുന്നത്.

റോബിൻ എങ്ങനെയാണ് നല്ലൊരു ഗെയിമർ ആയതെന്നും അദ്ദേഹത്തെ ആളുകൾ സ്‌നേഹിക്കാനുള്ള കാരണത്തെ കുറിച്ചുമൊക്കെ ഫാൻസ് പറയുന്നുണ്ട്. ‘ഇതുവരെയുള്ള ബിഗ് ബോസ് മത്സരാർഥികളെ വച്ച് ഏറ്റവും നല്ല പ്ലെയർ റോബിനാണെന്ന് ഉറപ്പിച്ച് പറയാം. ഇതുവരെയുള്ള ബിഗ് ബോസിന്റെ നാല് സീസണുകൾ നോക്കിയാലും ഒരുപാട് പേർ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്ക പറഞ്ഞ് സിംപതി പിടിച്ച് പറ്റി ഗെയിമിൽ മുന്നോട്ട് പോയിട്ടുണ്ട്.

പക്ഷേ ഈ മനുഷ്യൻ അസുഖത്തിന്റെ കാര്യം ഒരിക്കലും പറഞ്ഞില്ല. കാരണം ഒരു സിംപതി അയാൾക്ക് ആവശ്യമില്ലായിരുന്നു. അന്ന് ഹിറ്റ് അടിച്ച് പ്രശ്‌നമായപ്പോൾ നാല് ദിവസം വരെ അദ്ദേഹത്തെ ഒരു മുറിയിൽ തനിച്ച് നിർത്തി. അപ്പോൾ പോലും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഇനി ബിഗ് ബോസിൽ പോവുന്ന എല്ലാവർക്കും ഇതൊരു മാതൃകയാണ്.

അസുഖത്തിന്റെ പേരിലോ സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിലോ, ഐഡിന്റിറ്റി ജെൻഡറിന്റെ പേരിലോ, സിംപതി പിടിച്ച് പറ്റി ഗെയിം കളിക്കാതെ എങ്ങനെ ഗെയിം കളിക്കാമെന്ന് എന്ന് ഇദ്ദേഹം കാണിച്ച് തന്നുവെന്നും’ ആരാധകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here