ജാർഖണ്ഡിൽ മലയാളികളെ ബന്ദിയാക്കി ഗ്രാമവാസികൾ; തടഞ്ഞുവെച്ചത് തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസ് ജീവനക്കാരെ

0

റാഞ്ചി: ജാർഖണ്ഡിൽ മലയാളികളെ ഗ്രാമവാസികൾ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസ് ജീവനക്കാരാണ് ഇരുവരും.

നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു. കഴിഞ്ഞ പത്താം തീയതി കട്ടപ്പനയിൽ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ഈ ബസ്.

നേരത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ബസും വാഹനവും തടഞ്ഞുവെച്ചത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചു.

സാധാരണരീതിയിൽ തിരികെ വരുമ്പോൾ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ തങ്ങുകയായിരുന്നു. മറ്റ് വാഹനങ്ങളിലുള്ളവർക്കാർ ഇക്കാര്യം ഝാർഖണ്ഡ് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല.

തുടർന്ന് ജീവനക്കാർ കേരളാ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എഡിജിപി ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഝാർഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിക്കുകയുമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here