വിവിധ സംസ്ഥാനങ്ങളിൽ വിഘടിച്ച് നിൽക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ..

0

കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാൻ മുൻകയ്യെടുക്കാൻ ആർ.ജെ.ഡി നേതൃത്വം തയ്യാറാണ്.രാജ്യത്ത് കോൺഗ്രസ് സമാനതകളില്ലാത്ത വെല്ല് വിളികൾ നേരിടുകയും ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് രാജ്യത്താകമാനം വേരോട്ടമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിവിധ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റുകൾ ഒന്നിച്ച് വർഗീയത മുഖമുദ്രയാക്കി ഭരിക്കുന്ന സംഘപരിവാറിനെതിരെ പോരാടേണ്ടത് കാലത്തിൻ്റെ ഉത്തരവാദിത്വമാണ്. ബിഹാറിൽ ഇപ്പോൾ ഉണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങൾ പ്രതീക്ഷ പകരുന്നതാണെന്നും അടിയന്തരാവസ്ഥയുടെ കാലത്ത് ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടം ഊർജമായി സ്വീകരിക്കണമെന്നും അനു ചാക്കോ പ്രസ്ഥാവനയിൽ പറഞ്ഞു. എല്ലാ ഭിന്നതകളും മറന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയം ഉയർത്തി പിടിച്ച് രാജ്യത്ത് സംഘപരിവാറിനെതിരെ നിലയ്ക്കാത്ത ശബ്ദമായി പ്രവർത്തിക്കുന്ന ആർ.ജെ.ഡിയുടെ കൂടെ അണി നിരക്കാൻ സോഷ്യലിസ്റ്റുകൾ തയ്യാറാകണമെന്നും അനു ചാക്കോ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here