മഹാസമാധി: ഭക്‌തിനിര്‍ഭരമായി ശിവഗിരി

0

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം ശിവഗിരിയില്‍ ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
പുലര്‍ച്ചെ വിശേഷാല്‍ പൂജ, ഹവനം, പ്രഭാഷണം എന്നിവയുണ്ടായിരുന്നു. മഹാസമാധി സമ്മേളനവും ഉപവാസയജ്‌ഞവും ഗോവ ഗവര്‍ണര്‍ പി.എസ്‌. ശ്രീധരന്‍ പിള്ള ഉദ്‌ഘാടനം ചെയ്‌തു. ധര്‍മ്മ സംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരു ധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്‌ബോധാനന്ദ സ്വാമി സ്‌മൃതി നടത്തി. ട്രസ്‌റ്റ്‌ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, വി. ജോയി എം. എല്‍. എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, ഡോ. സി. കെ. രവി എന്നിവര്‍ പ്രസംഗിച്ചു.
കെ. പി. കയ്യാലക്കല്‍ സ്‌മാരക ഗ്രന്ഥം ആദ്യ പ്രതി ചടങ്ങില്‍ സ്വാമി സച്ചിദാനന്ദയില്‍നിന്നു ഗോവ ഗവര്‍ണര്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്‌തു. സമാധി സമയത്ത്‌ മഹാസമാധിയില്‍ സമാധി പൂജയും കളശപൂജയും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here