സാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ല

0

ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കകാർക്ക് ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പത്ത് ശതമാനം സംവരണം കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാറിന്റെ വാദം.

കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് വാദം അവതരിപ്പിച്ചത്. സാമ്പത്തിക സംവരണം ഒരു പരിണാമമാണ്. മറ്റ വിഭാഗങ്ങളുടെ സംവരണത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അറ്റോർണി ജനറൽ വാദിച്ചു. മുന്നാക്ക വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാരെല്ലാത്തവർ പൊതു വിഭാഗം എന്നിവർക്കാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

103-ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തിട്ടുള്ളത്. സാമ്പത്തിക സംവരണം കണക്കിലെടുത്ത് സംവരണം അനുവദിക്കാമോ എന്നും ചില ഹർജികളിൽ ചോദിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here