എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ദമ്പതികൾക്ക് ദാരുണാന്ത്യം

0

കോട്ടയം∙ എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ദമ്പതികൾക്ക് ദാരുണാന്ത്യം. പള്ളം മംഗലപുരം വീട്ടിൽ സുദർശൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

സ്കൂട്ടറിൽ പള്ളത്തുനിന്നും മറിയപ്പള്ളി ഭാഗത്തേക്കു വരികയായിരുന്നു ദമ്പതികൾ. ഈ സമയം എതിർവശത്തുനിന്നും വന്ന നിയന്ത്രണം വിട്ട ലോറി ആദ്യം കാറിലും പിന്നീട് ഇവരുടെ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഷൈലജ റോഡിൽ തലയിടിച്ച്‌ തത്ക്ഷണം മരണമടഞ്ഞിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുദർശൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഉച്ചയോടെയാണ് മരിച്ചത്. സുദർശനെ കോട്ടയം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply