സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി ജെ ആഞ്ചലോസിനെ വീണ്ടും തെരഞ്ഞെടുത്തു

0

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി ജെ ആഞ്ചലോസിനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ആഞ്ചലോസ് ജില്ലാ സെക്രട്ടറിയാകുന്നത്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ജില്ലാ കൗൺസിലിലേക്ക് 57 അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലുള്ള കൗൺസിലിലെ 20 പേരെ ഒഴിവാക്കിയതിന് ശേഷമായിരുന്നു തീരുമാനം. നിലവിൽ ജില്ലാ കൗൺസിലിൽ എട്ട് വനിതകളാണുള്ളത്.

അതേസമയം കെ കെ ബാലനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിപിഐ ജില്ലാ ട്രഷററും ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജറുമായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.

Leave a Reply