പെൺകുട്ടിയെ ഉറക്കത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം

0

ഝാർഖണ്ഡിലെ ദുംക ജില്ലയിൽ പെൺകുട്ടിയെ ഉറക്കത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. കേസിൽ ഷാരുഖ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ പെൺകുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായിരുന്നതായാണ് സൂചന.

90 ശതമാനം പൊള്ളലോടെ പെൺകുട്ടിയെ ഫുലോ ജാനോ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അകലെ നിന്നു കൊണ്ട് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം നിർമ്മാണ തൊഴിലാളിയായ ഷാരുഖ് തീ കൊളുത്തുകയായിരുന്നുവെന്ന് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് നിതീഷ് കുമാർ പി ടി ഐയോട് പറഞ്ഞു. ഗുരുതരമായ അവസ്ഥയിലും പെൺകുട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply