നാലു വയസുകാരിയായ മകളെ അമ്മ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു താഴേയ്‌ക്കെറിഞ്ഞ് കൊലപ്പെടുത്തി

0

നാലു വയസുകാരിയായ മകളെ അമ്മ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു താഴേയ്‌ക്കെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ ദന്തഡോക്ടറായ സുഷമ ഭരദ്വാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് കിരണിന്റെ പരാതിയിലാണ് നടപടി.
ബംഗളൂരു എസ്.ആര്‍. നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സി.കെ.സി. ഗാര്‍ഡനിലെ അപ്പാര്‍ട്‌മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. സുഷമ കുട്ടിയുമായി ബാല്‍ക്കണിയില്‍ നില്‍ക്കുന്നതും പെട്ടെന്നു താഴേയ്ക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു.

ഇതിനുശേഷം ബാല്‍ക്കണിയുടെ െകെവരിയില്‍ കയറിയിരുന്ന സുഷമയെ, ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിക്ക് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്തതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നു പോലീസ് പറഞ്ഞു.
സുഷമയുടെ മാനസികനിലയെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here