ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതി വ്യാജം; ദിലീപിന്റെ മുൻ മാനേജർക്കും പങ്ക്; പരാതിക്കാരി ഒളിവിൽ

0

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ്. പരാതിയ്ക്ക് ആധാരമായ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ദിലീപിന്റെ മുൻ മാനേജരുടേയും ചില ഓൺലൈൻ മീഡിയ പ്രവർത്തകരുടേയും പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിയ്ക്ക് പണം നൽകിയെന്നും പോലീസ് പറയുന്നു. അതേസമയം സത്യം തെളിഞ്ഞുവെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ എത്തിയതിന് പിന്നാലെയാണ് ബലാത്സംഗ കേസ് പുറത്തുവരുന്നത്. ബാലചന്ദ്രകുമാര്‍ 10 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ദിലീപിന്‍റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനും അഞ്ചോളം ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പോലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും തന്നെ പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്ത്രീ, സംവിധായകനെതിരെ നൽകിയ പരാതിയിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here