തെങ്ങ് ദേഹത്ത് വീണ് നാല് കുട്ടികൾക്ക് പരിക്ക്

0

കോഴിക്കോട്: തെങ്ങ് ദേഹത്ത് വീണ് നാല് കുട്ടികൾക്ക് പരിക്ക്. കോഴിക്കോട് വടകരയിലാണ് സംഭവം. പുതിയാപ്പിൽ നിന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ ദേഹത്താണ് തെങ്ങ് വീണത്.

പത്താംക്ലാസ് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply