ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളും നേരിട്ടുള്ള വിസ്താരവും നിര്‍ണായകം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് നാളെ തുടക്കം

0

 
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ രണ്ടാംഘട്ട സാക്ഷി വിസ്താര നടപടികള്‍ നാളെ തുടങ്ങും. കേസിന്റെ വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണം നടത്താന്‍ വഴിയൊരുക്കിയ സിനിമാ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളും നേരിട്ടുള്ള വിസ്താരവും രണ്ടാം ഘട്ട വിസ്താരത്തില്‍ നിര്‍ണായകമാണ്. അനുബന്ധ കുറ്റപത്രത്തിനൊപ്പം 102 പുതിയ സാക്ഷികളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 

നേരത്തെ 9 പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 5 പേരുടെ വിസ്താരത്തിനാണ് അനുമതി നല്‍കിയത്.  ആദ്യം വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതിനെ പ്രതിഭാഗം എതിര്‍ക്കുന്നു. ആദ്യം വിസ്തരിച്ച സാക്ഷികളില്‍ 22 പേര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. 

ഇവരില്‍ ഉള്‍പ്പെട്ട ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് പിന്നീടു മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന സാഗര്‍ വിന്‍സന്റ് ഏതു സാഹചര്യത്തിലാണ് മൊഴിമാറ്റിയതെന്ന് വ്യക്തമാക്കുന്നതാണ് രഹസ്യ മൊഴി. രണ്ടാം ഘട്ട വിസ്താരത്തില്‍ പ്രോസിക്യൂഷന്റെ തുറുപ്പു ചീട്ടാണ് സാഗര്‍ വിന്‍സന്റിന്റെ രഹസ്യമൊഴി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply