കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പുറത്തുകടന്ന കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

0

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പുറത്തുകടന്ന കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. കർണാടകയിലെ ധർമസ്ഥലയിൽനിന്നാണ് ഇയാൾ പിടിയിലായത്.

കോ​ഴി​ക്കോ​ട്ടു​നി​ന്നും ട്രെ​യി​നി​ല്‍ മം​ഗാ​ലാ​പു​ര​ത്തും അ​വി​ടെ​നി​ന്ന് ധ​ര്‍​മ​സ്ഥ​ല​യി​ലും എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് വാ​ഹ​നം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ദൃ​ശ്യ വ​ധ​ക്കേ​സ് പ്ര​തി​യാ​ണ് വി​നീ​ഷ്.

മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് മൂ​ന്നു ദി​വ​സം മു​ന്‍​പാ​ണ് ഇ​യാ​ളെ കു​തി​ര​വ​ട്ട​ത്ത് എ​ത്തി​ച്ച​ത്.

Leave a Reply