റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

0

കറ്റാനം (ആലപ്പുഴ): റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. അടൂർ പള്ളിക്കൽ പുതിയ വീട്ടിൽ കിഴക്കതിൽ രാധാകൃഷ്ണന്റെ മകൻ അനുകൃഷ്ണനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരത്ത് (19) പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ കെപി റോഡിൽ കറ്റാനം കോയിക്കൽ ചന്തക്ക് സമീപമായിരുന്നു അപകടം. അടൂരിൽ നിന്നും കായംകുളം ഭാഗത്തേക്ക് വന്ന ബൈക്ക്, റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റ അനുകൃഷ്ണനെ രക്ഷിക്കാനായില്ല.

മാതാവ്: അംബിക. സഹോദരൻ: അരുൺ കൃഷ്ണൻ.

Leave a Reply