സംസ്‌ഥാനത്ത്‌ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്‌ക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്‌.
കൂടിയ മഴയ്‌ക്കു സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്‌തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. ശക്‌തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ സംഘങ്ങളെ വയനാട്‌, കോഴിക്കോട്‌, ഇടുക്കി ജില്ലകളിലായി സജ്‌ജമാക്കി. സിവില്‍ ഡിഫന്‍സ്‌ അക്കാദമിയുടെ രണ്ട്‌ സംഘങ്ങളെയും തയാറാക്കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here