സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0

വയനാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വയനാട് പുൽപ്പള്ളിയിൽ മരം കടപുഴകി വീണ് പൊലീസ് കോട്ടേഴ്‌സ് ഭാഗികമായി തകർന്നു. സമീപത്തെ സ്റ്റേഷൻ മതിലും തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല. ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയ ശേഷമാണ് മരം മുറിച്ചു മാറ്റിയത്.

തൃശൂർ ചേർപ്പിൽ ശക്തമായ കാറ്റിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. കല്ലൂക്കാരൻ ജെയിംസിന്റെ വീടിന്റെ വീടിന്റെ ഇരുമ്പ് മേൽക്കൂര പറന്നു പോയി. ഇത് മറ്റൊരു വീടിന് മുകളിലേക്കാണ് പതിച്ചത്.

പത്തനംതിട്ട മൂഴിയാർ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാൽ പത്തനംതിട്ട മൂഴിയാർ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കാനാണ് തീരുമാനം. കക്കാട്ട് ആറിന്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here