ബാലഭാസ്‌കറിന്റെ ഫോണ്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ എന്തുകൊെണ്ടന്നു കോടതി

0

തിരുവനന്തപുരം: വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ എന്തുകൊണ്ടാണെന്നു സി.ജെ.എം. കോടതി. കേസില്‍ തുടരനേ്വഷണം ആവശ്യപ്പെട്ട്‌ ബാലഭാസ്‌കറിന്റെ കുടുംബവും കലാഭവന്‍ സോബിയും സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ ഇരിക്കവേയാണ്‌ കോടതി മൊബൈല്‍ ഫോണിന്റെ പരിശോധനാ വിവരങ്ങള്‍ ആരാഞ്ഞത്‌. കേസ്‌ സി.ബി.ഐയുടെ വിശദീകരണം കേള്‍ക്കാനായി അഞ്ചിലേക്കു മാറ്റി.
പരിശോധനാ റിപ്പോര്‍ട്ടു സമര്‍പ്പിക്കാത്തത്‌ സി.ബി.ഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയാണോ എന്ന്‌ കോടതി ആരാഞ്ഞു. കേസ്‌ അനേ്വഷിച്ചപ്പോള്‍ തെളിവുകള്‍ കണ്ടെത്താന്‍ മൊബൈല്‍ ഫോണിലെ വിവരങ്ങളുടെ ആവശ്യം ഇല്ലായിരുന്നെന്നു സി.ബി.ഐ മറുപടി നല്‍കി. എന്നാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന്‌ കോടതി പറഞ്ഞു. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ ജഡ്‌ജി ആര്‍.രേഖയുടേതാണ്‌ ഉത്തരവ്‌.

LEAVE A REPLY

Please enter your comment!
Please enter your name here