മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പിന്തുണച്ച്‌ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്‌

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പിന്തുണച്ച്‌ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്‌.
ഐടി സംരംഭകയായ വീണയ്‌ക്കെതിരായ ആരോപണങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെ ആകുമെന്നതില്‍ ഒരു സംശയവുമില്ലെന്ന്‌ ആര്യ പറഞ്ഞു.
പിണറായി വിജയന്റെ മകള്‍ എന്ന ഒറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്‌ത്രീയാണ്‌ വീണ. ഒന്നരപ്പതിറ്റാണ്ടായി അവര്‍ അച്‌ഛന്റെ രാഷ്‌ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തില്‍ അവര്‍ക്കെതിരേ ഒരു പെറ്റിക്കേസുപോലും ഉണ്ടാക്കാനായിട്ടില്ല എന്നതുതന്നെയാണ്‌ വീണയ്‌ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ആര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോപണങ്ങള്‍ കൊണ്ട്‌ വീണ വിജയനെന്ന സ്‌ത്രീയെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളരുകയേയുള്ളു. കാണാന്‍ പോകുന്ന പൂരം പറഞ്ഞ്‌ നടേക്കണ്ടല്ലോ. നമുക്ക്‌ കാണാം… എന്നു പറഞ്ഞാണ്‌ ആര്യ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here