പ്രവാചക നിന്ദ പരാമര്‍ശ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടില്ലന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍

0

കോഴിക്കോട്: പ്രവാചക നിന്ദ പരാമര്‍ശ കേസില്‍ പ്രതിയായ ബി്ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടില്ലന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. വാദത്തിനിടെ ഒരു ജഡ്ജി പറഞ്ഞ പരാമര്‍ശത്തെ പ്രധാനവാര്‍ത്തയാക്കി മാധ്യമങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ഇത് തെറ്റും അപകടകരവുമാണെന്നും മന്ത്രി പറഞ്ഞു. മലയാളത്തിലെ ഒരുവിഭാഗം മാധ്യമ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാദത്തിനിടെ ജഡ്ജിമാരോ വക്കീലന്മാരോ പറയുന്ന അഭിപ്രായങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് സുപ്രീംകോടതിയും മറ്റ് കോടതികളും പലതവണ സൂചിപ്പിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യം ഉള്ള വിഷയങ്ങളില്‍ തോന്നിയതുപോലെ വാര്‍ത്ത നല്‍കുന്ന രീതി പത്രങ്ങള്‍ തുടരുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരി നൂപുര്‍ ശര്‍മ്മ മാത്രമാണെന്നും അതിനാല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു എന്നാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here