ദുരൂഹതകളുടെ ചുരുളുകളുമായി “രണ്ട് രഹസ്യങ്ങൾ”; ക്യാരക്ടർ ടീസർ റിലീസായി

0

ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേറ കേന്ദ്രകഥാപാത്രമാവുന്നു

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജ്ജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിൻ്റെ ക്യാരക്ടർ ടീസർ ട്രാക്ക് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌ തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.ഹൈഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ശേഖർ മേനോൻ, വിജയ്കുമാർ പ്രഭാകരൻ, നിസ്‌താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ്‌ നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകൾ പ്രേക്ഷകർക്കു മുന്നിൽ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്.
ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, പ്രോജക്റ്റ് ഡിസൈനർ- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, ടീസർ കട്ട്- റെജിൻ വി.ആർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here